ത്യാഗധനന്മാരായ നേതാക്കൾ ഇടതുപക്ഷത്തും അന്യമാകുന്നു.- ജി. ദേവരാജൻ

തൃശ്ശൂർ :പാർലമെൻ്ററി താല്പര്യങ്ങളും ധനസമ്പാദനം ലക്ഷ്യമിട്ടു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനവും ഇടതുപാർട്ടികളിലും വ്യാപകമാകുന്നൂവെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ അഭിപ്രായപ്പെട്ടു.ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ ജില്ലാ പഠന ക്ലാസ് തൃശ്ശൂർ ഐ. എം. എ. ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്കും കർഷകർക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച നേതാക്കന്മാരാണ്  ഇടതുപക്ഷത്തിന് രാഷ്ട്രീയ വിശ്വാസ്യത നേടിക്കൊടുത്തത്.അങ്ങനെയുള്ള ത്യാഗധനന്മാരായ നേതാക്കൾ ഇപ്പോൾ ഇടതുപക്ഷത്തും അന്യമാകുന്നൂവെന്നും ത്യാഗധനരായ പഴയ കാല ഇടതുപക്ഷ നേതാക്കളുടെ ജീവിതത്തെ പുതുതലമുറ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി  ലോനപ്പൻ ചക്കച്ചാം പറമ്പിൽ അധ്യക്ഷത വഹിച്ചു. "ഫോർവേഡ് ബ്ലോക്കിന്റെ ചരിത്രവും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും "എന്ന വിഷയത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും, "ഇടതുപക്ഷ രാഷ്ട്രീയം കേരളത്തിൽ "എന്ന വിഷയത്തിൽ  സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ ടി. മനോജ്‌ കുമാറും, "പാർട്ടി ഭരണ ഘടനയും പരിപാടി യും " എന്ന വിഷയത്തിൽ  കേന്ദ്ര കമ്മിറ്റി അംഗം ബി. രാജേന്ദ്രൻ നായരും  ക്ലാസുകൾ എടുത്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോക്ടർ മാർട്ടിൻ പോൾ, ഫ്രാൻസിസ് പിൻ ഹീറോ, വിനീഷ് സുകുമാരൻ, കെ. ബി. രതീഷ്, ആൽവിൻ ആന്റോ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡിബിൻ ചന്ദ്ര, അഡ്വ. മനോജ്‌ കൊറ്റിക്കൽ,ജോസ് വർഗീസ്, പ്രദീപ് മച്ചാടൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  ജസ്റ്റിൻ ജോൺ, ലോനപ്പൻ പഞ്ഞിക്കാരൻ, ജോയ്സി ജോസ്, ടോണി ജോസ് മാവറ, പ്രേംജി ചാലക്കുടി, എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം വരുൺ കുന്നാവിൽ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിജു വാഴപ്പിള്ളി നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍