വടക്കാഞ്ചേരി: സെൻ്റ് ആൻ്റണീസ് ചർച്ച് മച്ചാട് സംയുക്ത തിരുനാൾ ആഘോഷം 3 മുതൽ 13 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 5.30 ന് കൊടിയേറ്റ് നടക്കും. തിരുന്നാൾ ദിനമായ 12 ന് രാവിലെ 10 ന് ഫാ. ജോഷി കണ്ണംമ്പുഴയുടെ നേതൃത്വത്തിൽ തിരുനാൾ പാട്ടുകുർബാന ആൻ്റ് സന്ദേശം. വൈകീട്ട് 4 നുള്ള കുർബാനക്കു ശേഷം തിരുനാൾ പ്രദക്ഷിണം , വർണ്ണമഴ , തിരുമുറ്റ മേളം . 13 ന് വൈകീട്ട് കൊച്ചിൻ നവദർശൻ അവതരിപ്പിക്കുന്ന സാൻ്റോ മെഗാ ഷോ 2K25 . പത്ര സമ്മേളനത്തിൽ തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ സേവ്യർ പാണേങ്ങാടൻ, കൈകാരൻ വിൻസെൻ്റ് വട്ടുകുളം പറമ്പിൽ , ചെയർമാൻ ഫാ. സെബി ചിറ്റിലപ്പിള്ളി , പബ്ലിസിറ്റി കൺവീനർ ജോണി ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍