കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജനുവരി -1- സ്ഥാപക ദിനം ആഘോഷിച്ചു. മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജില്ലാ പ്രസിഡൻ്റ് സി.എ. ഷംസുദ്ദിൻ പതാക ഉയർത്തി. കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി തൃശൂർ ഒളരിക്കര സെൻറ് ജോസഫ് ഹോമിലെ അന്തേവാസികൾക്ക് പാദരക്ഷകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. അന്തേവാസികളുടെ സന്തോഷത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ച് കൊണ്ട് അവരുമായി സന്തോഷം പങ്കിട്ടു.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.ഐ ഷായിർ സ്വാഗതം ആശംസിച്ചു. ജില്ലാപ്രസിഡൻ്റ് സി.എ ഷംസുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ലിജോ ചിറ്റിലപ്പിള്ളി, ഷെമീർ കാൻസ് , ആൻ്റ്സൺ ആൻ്റണി, സലീം, സഹീർ മഹാരാജ ഷൗക്കത്ത് എറിയാട്, മൊയ്തീൻ ലാവണ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു. നെബി മേനേച്ചേരി നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍