വടക്കാഞ്ചേരി: ലയൺസ് ക്ലബ് 318D യുടെ ക്ലോത്ത്ബാങ്ക് പ്രൊജക്ട് പ്രകാരം മണ്ണാർക്കാട് കുന്തിപ്പുഴ ലയൺസ് ക്ലബ്ബിൽ നിന്നും ലഭിച്ച വസ്ത്രങ്ങൾ വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ക്ലോത്ത് ബാങ്ക് കോർഡിനേറ്റർ പീതാംബരൻ രാരമ്പത്ത് നൽകി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു മുനിസിപ്പാലിറ്റി ക്ലോത്ത് ബാങ്ക് സ്വീകരിക്കുന്നത്. വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.മണികണ്ഠൻ, സുഭാഷ് പുഴക്കൽ, വത്സലകുമാർ വാടാനപ്പള്ളി ലയൺസ് ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പർ കെ.ആർ.മോഹനൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍