പാലയൂർ ബൈബിൾ കൺവെൻഷന് തുടക്കമായി.

പാലയൂർ: ഇരുപത്തിയെട്ടാം പാലയൂർ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ബൈബിൾ കൺവെൻഷന് പാലയൂരിൽ തുടക്കമായി.  സെയ്ന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ  ജപമാലയോടു കൂടിയാണ്  കൺവെൻഷൻ ആരംഭിച്ചത്. തുടർന്ന്  നടന്ന  കുർബ്ബാനയ്ക്ക്  ഫാദർ ഫ്രാൻസിസ് പള്ളിക്കുന്നത്ത്  മുഖ്യ കാർമികനായി.  തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർടോണി നീലങ്കാവിൽ ബൈബിൾ പ്രതിഷ്ഠ നടത്തി തിരി തെളിയിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 


ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ബെന്നി പീറ്റർ വെട്ടിക്കാനയുടെ നേതൃത്വത്തിലാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റൻറ് വികാരി ക്ലിന്റ് പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു. 

ഏപ്രിൽ മൂന്നു വരെയാണ് കൺവെൻഷൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍