ചേലക്കര: തോന്നൂർക്കര പടിഞ്ഞാറ്റുമുറിയിൽ നിത്യവും കാട്ടാനകൾ കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. നിരവധി പേരുടെ വീട്ടുപറമ്പിലെ വൻമരങ്ങൾ വരെ ആനകൾ മറിച്ചിട്ടു. മൃത്യുഭയം കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരിസരവാസികൾ. ഒരു വർഷത്തിലധികമായി പറമ്പുകളിൽ യാതൊരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പടിഞ്ഞാറ്റുമുറിയിലേത്. എത്രയും പെട്ടെന്ന് മാട്ടുങ്ങൽ പ്രദേശത്ത് സൗരവേലി സ്ഥാപിക്കാൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് മാട്ടുങ്ങൽ ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തകർ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍