നവരകരളം ക്യാമ്പയിൻ്റെ ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ വടക്കാഞ്ചേരിയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ അനൂപ് കിഷോർ,എ.എം ജമീലാബി, പി.ആർ അരവിന്ദാക്ഷൻ,സ്വപ്‌ന ശശി, സി.വി മുഹമ്മദ് ബഷീർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഷെറീഫ ഹസ്സൻ,സിന്ധു പ്രകാശൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജിത്ത് മല്ലയ്യ, പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു,നഗരസഭ കൗൺസിലർമാർ, ഹരിതകർമ്മസേനാഗംങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, ജനപ്രതിനിധികൾ,എന്നിവർ പങ്കെടുത്തു.വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ സ്വാഗതവും സെക്രട്ടറി കെ.കെ മനോജ് നന്ദിയും പറഞ്ഞു.
കേരള സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി നിർണ്ണയിക്കപ്പെട്ട മാനദണ്ഡങ്ങളാൽ പരിശോധിക്കപ്പെടുകയും, മോണിറ്റർ ചെയ്യപ്പെടുകയും ചെയ്ത സൂചികകൾ അനുസരിച്ചാണ് വടക്കാഞ്ചേരി സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍