അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം കാർ അപകടത്തിൽ ഏഴ് വയസ്സുകാരന് പരിക്കേറ്റു. കപ്പൽ പള്ളിക്ക് സമീപമുള്ള തെറ്റയിൽ സൂപ്പർമാർക്കറ്റ് ഉടമ ജോസഫിന്റെ മകൻ അന്റോണിയോക്കാണ് പരിക്കേറ്റത്. കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. നാട്ടുകാരും ജനപ്രതികളും ചേർന്ന് കുട്ടിയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9ന് ആയിരുന്നു അപകടം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍