ഒല്ലൂർ: വീട്ടിൽനിന്ന് സ്പിരിറ്റ് പിടിച്ചതിനെ തുടർന്ന് പോലീസിനെ ഭയന്ന് വീട്ടുടമ തൂങ്ങിമരിച്ചു. പുത്തൂർ കൈനൂർ കോക്കാത്ത് ആലക്ക പറമ്പിൽ ജോസിയാണ് മരിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒല്ലൂർ പോലീസ് ജോസിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. ആ സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് അഞ്ച് കന്നാസ് സ്പിരിറ്റും രണ്ട് കന്നാസ് കള്ളും പോലീസ് കണ്ടെടുത്തു. പരിശോധന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ജോസിയെ വീട്ടുകാർ തന്നെയാണ് പോലീസ് സ്പിരിറ്റ് കണ്ടെടുത്ത വിവരം അറിയിച്ചത്. വീട്ടിൽ നിന്ന് മാറിനിന്ന ഇയാൾ പിന്നീട് പിൻവശത്തെ പറമ്പിലെ മറ്റൊരാളുടെ മോട്ടോർ ഷെഡ്ഡിൽ കയറി തൂങ്ങിമരിക്കുകയാണ് ഉണ്ടായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍