തൃശൂർ സ്റ്റേഷൻ മുറ്റത്തുപാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പിന്റെ മുൻവശത്തെ ചില്ല് ഒരു "ഹരത്തിന്' എറിഞ്ഞുടച്ച 3 യുവാക്കൾ അറസ്റ്റിൽ. ലാലൂർ തോപ്പിൻപറമ്പിൽ പ്രജിത്ത് (19), കരൂർ സന്തോഷ് (18), പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ എന്നിവരാണു വെസ്റ്റ‌് പൊലീസിന്റെ പിടിയിലായത്. പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെയാണു ചില്ലു തകർത്തതെന്നു പ്രതികൾ മൊഴി നൽകി. എന്നാൽ, കുപ്രസിദ്ധി നേടാനുള്ള ശ്രമമാണെന്നു പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ 31നു രാത്രി ഒൻപതോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ പ്രതികൾ വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തിയ ശേഷം പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനു നേർക്കു കല്ലെറിയുകയായിരുന്നു. ബൈക്കിൽ അതിവേഗം കടന്നുകളഞ്ഞ ഇവരെ സിസിടിവി അടക്കം പരിശോധിച്ചാണു കണ്ടെത്തിയത്. കൗമാരക്കാരനെ ഒബ്സർവേഷൻ ഹോമിലാക്കി.
ബാക്കി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍