ചേലക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്കൂളുകളിൽ സയൻസ് ലൈബ്രറികൾ ആരംഭിച്ചു. ചേലക്കര ശ്രീമൂലം തിരുനാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് സ്ഥാണുനാഥൻ അധ്യക്ഷത വഹിച്ചു. പാഞ്ഞാൾ, ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളുകളിൽ സയൻസ് ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ നേരത്തെ സമ്മാനിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ ചേലക്കര അനില ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചദിന പ്രഭാഷണത്തിൽ "ആരോഗ്യത്തിന്റെ രാഷ്ട്രീയം" എന്ന സെമിനാർ ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൽ ഖാദർ അധ്യക്ഷനായി. ഡോക്ടർ സതീഷ് പരമേശ്വരൻ, ടി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍