തൃശ്ശൂർ : വിദ്യാർത്ഥികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് കെ.എസ്.യുവിന്റെ പ്രതിഷേധം. കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് പ്രിൻസിപ്പൽ വി.എ. ജ്ഞാനാംബികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സംരക്ഷിക്കുന്നു എന്നാണ് കെഎസ്‌യു പ്രവർത്തകരുടെ പ്രധാന ആരോപണം. പരാതിക്കാരിയായ വിദ്യാർത്ഥിയുടെ ആരോപണം ശരിവച്ചുകൊണ്ട് മറ്റ് 15 ഓളം വിദ്യാർത്ഥികളും പ്രിൻസിപ്പളിനെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു.
അധ്യാപകനെതിരെയുള്ള പരാതി അധികൃതരെയോ പോലീസിനെയോ പ്രിൻസിപ്പൽ അറിയിച്ചില്ല. അതിനെതിരെ പലതവണ കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പലിനെ കണ്ടു പരാതി അറിയിച്ചിട്ടും ആ അധ്യാപകനെതിരെ നിയമപരമായ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. അയാളെ തൃപ്രയാർ പോളിടെക്നിക്കിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.ഈ അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നാണ്. കെ.എസ്.യു ആവശ്യപ്പെടുന്നത്. ഉപരോധം കനത്തതോടെ പോലീസ് സ്ഥലത്തെത്തി കെഎസ്‌യു പ്രവർത്തകരോട് സംസാരിച്ചുവെങ്കിലും ഉപരോധം അവസാനിപ്പിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറായിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍