"നിറച്ചാർത്ത് " ശില്പ കലാപഠന ക്യാമ്പ് സമാപിച്ചു.

വടക്കാഞ്ചേരി: എങ്കക്കാട് നിദർശനയിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശില്പകലാ പഠന ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ചെയ്തെടുത്ത ശില്പങ്ങളുടെ പ്രദർശനവും ക്യാമ്പ് അംഗങ്ങൾ അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. ശില്പിയും കലാധ്യാപകനുമായ എ.പി സുനിൽ ആണ് ക്യാമ്പ് നയിച്ചത്.  കളിമണ്ണിൽ ശില്പനിർമ്മാണം, പ്ലാസ്റ്ററിൽ മൂശ തയ്യാറാക്കൽ, സിമന്റ്  റിലീഫ് എന്നീ സങ്കേതങ്ങളാണ് ക്യാമ്പിൽ  പരിചയപ്പെടുത്തിയത്. ശില്പകലാ ചരിത്രത്തിലെ പ്രധാന സൃഷ്ടികളുടെ അവതരണവും ക്യാമ്പിൽ നടന്നു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍