ഒറ്റപ്പാലം: മീറ്റ്നയിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജനാരായണനും യുവാവിനും വെട്ടേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അക്ബർ എന്ന യുവാവും ഒരു സംഘവും തമ്മിൽ സംഘർഷം നടക്കുന്നതറിഞ്ഞാണ് എസ്.ഐ രാജ നാരായണനും പോലീസ് സംഘവും മീറ്റ്നയിൽ എത്തുന്നുത്. സംഭവസ്ഥലത്തുനിന്ന് അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോഴാണ് എസ്.ഐ രാജനാരായണനും അക്ബറിനും വെട്ടേറ്റത്. രണ്ടുപേരെയും വെട്ടിയത് ഒരാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍