നീലഗിരിയിലും കൊടൈക്കനാലിലും വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.

കോയമ്പത്തൂർ: വേനൽ അവധിക്കാലത്ത് സഞ്ചാരികൾ കൂടുതലായി എത്തുന്നതുകൊണ്ട് അവരെ  നിയന്ത്രിക്കാനാണ് തമിഴ്നാട് ഹൈക്കോടതി വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നീലഗിരിയിൽ ശനി ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കും മറ്റു ദിവസങ്ങളിൽ 6000 വാഹനങ്ങൾക്കും മാത്രമേ ഇ-പാസ് നൽകുകയുള്ളൂ. കൊടൈക്കനാലിൽ ഇനി ഞായർ  ദിവസങ്ങളിലും അവധി ദിവസങ്ങളിലും 6000 വണ്ടികൾക്കും മറ്റു ദിവസങ്ങളിൽ 4000 വണ്ടികൾക്കും ഇ- പാസ് നൽകും. എല്ലാത്തരം വാഹനങ്ങൾക്കും പാസ് എടുക്കണം. എമർജൻസി വാഹനങ്ങൾ/ ചരക്ക് വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽനിന്ന്   ഒഴിവാക്കിയിട്ടുണ്ട്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍