ഇന്നുമുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ഇന്നുമുതൽ ഏപ്രിൽ നാലുവരെ കേരളത്തിൽ പലയിടത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്  അറിയിച്ചു. മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തീയതി എറണാകുളത്തും തൃശൂരും മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2017 ന് ശേഷം ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ച മാർച്ച് മാസം ആണ് ഇത്തവണത്തേത്.  പലയിടത്തും ചൂട് ക്രമാതീതമായി ഉയർന്നത്  തടയാനും വേനൽ മഴ സഹായിച്ചു.  മാർച്ചിൽ പെയ്യേണ്ടത് 34.4 mm മഴയാണ്. ഇത്തവണ  ഇത് 65.7 mm പെയ്തു. 121 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയം ആണ് മുന്നിൽ. കാസർകോടാണ് ഏറ്റവും കുറവ് ശരാശരിയേക്കൾ 62% കുറവാണ് ഇത്തവണ അവിടെ മഴ പെയ്തത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍