തൃശ്ശൂർ : സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വേതന ആനുകൂല്യ അവകാശ നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ അതിജീവന സമരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ 26 വരെയാണ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും.
തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നതിന് യൂണിയൻ നൽകുന്ന നിവേദനങ്ങളെയും പ്രതിഷേധങ്ങളെയും സർക്കാരുകൾ അവഗണിക്കുകയാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. പാചകത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായി മുൻ സർക്കാരുകൾ സ്വീകരിച്ച സമീപനങ്ങളെ തിരസ്കരിക്കുന്ന രീതിയാണ് നിലവിലെ സർക്കാർ തുടരുന്നതെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍