നെന്മാറ: പാരമ്പര്യ തികവാർന്ന ചടങ്ങുകളും പ്രമുഖർ അണിനിരക്കുന്ന വാദ്യമേളവും കണ്ണും കാതും നിറയ്ക്കുന്ന വെടിക്കെട്ടും ആസ്വദിക്കാനായി നാടും നഗരവും ഇന്ന് വല്ലങ്ങിയിലേക്ക് ഒഴുകിയെത്തും. പൂരപ്രേമികളെ വരവേൽക്കാനായി നെന്മാറ വല്ലങ്ങി ദേശങ്ങൾ എല്ലാ അർത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞു. വരിയോല വായനയോടെയാണ് നെന്മാറ ദേശത്തിന്റെ വേലച്ചടങ്ങുകൾ ആരംഭിക്കുക. 11:30ന് ഭഗവതിയുടെ കോലം കയറ്റി പഞ്ചവാദ്യത്തോടെ ഒൻപതാനകൾ അണിനിരക്കുന്ന എഴുന്നള്ളത്തിന് തുടക്കമാവും.
എഴുന്നള്ളത്ത് മൂലസ്ഥാനം നെന്മാറ മുക്കുവഴി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ആനപ്പന്തലിൽ അണിനിരക്കും. തുടർന്ന് പാണ്ടിമേളത്തോടെ കാവുകയറും. വല്ലങ്ങി ദേശത്ത് 11:30ന് കോലം കയറ്റി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഒൻപതാനകൾ അണിനിരക്കുന്ന എഴുന്നള്ളത്തും ആരംഭിക്കും. വല്ലങ്ങി ബൈപ്പാസിന് സമീപമുള്ള പന്തലിൽ എഴുന്നള്ളത്ത് എത്തുന്നതോടെ പാണ്ടിമേളം തുടങ്ങും. തുടർന്ന് കാവുകയറി പ്രദിക്ഷണം നടത്തി ദേശത്തേക്ക് മടങ്ങും. രാത്രി ഏഴിന് വല്ലങ്ങി ദേശത്തിന്റെയും 7. 30ന് നെന്മാറ ദേശത്തിന്റെയും അതിഗംഭീരമായ വെടിക്കെട്ട് നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍