സർവ്വീസ് പെൻഷൻകാരോടുളള അവഗണന അവസാനിപ്പിക്കണം: യൂത്ത് കോൺഗ്രസ്.

വടക്കാഞ്ചേരി: സർവ്വീസ് പെൻഷൻ കാരോട് സർക്കാർ തുടരുന്ന അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണെന്നും അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നയം അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വൈശാഖ് നാരായണസ്വാമി പറഞ്ഞു. 

സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്ക് ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി പാർട്ടിയെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന പിണറായി സർക്കാർ തൊഴിൽ മേഖലയിൽ അശാന്തിയുടെ വിത്തുപാകുകയാണ് ചെയ്തതെന്ന് വൈശാഖ് കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിലെ തൊഴിലവസരങ്ങൾ പോലും പാർട്ടിക്കാർക്കായി അട്ടിമറിക്കപ്പെട്ടു. ധാർഷ്ട്യം കൊണ്ടും,  ബലപ്രയോഗം കൊണ്ടും ഒരു സമരത്തേയും അടിച്ചമർത്താൻ കഴിയില്ലെന്ന് വരും നാളുകൾ തെളിയിക്കുമെന്നും വൈശാഖ് നാരായണ സ്വാമി പറഞ്ഞു.

 നിയോജക മണ്ഡലം പ്രസിഡന്റ് . എ.എൻ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.സി. വിൻസന്റ് സ്വാഗതം ആശംസിച്ചു. സമരവേദിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ദൂഷ്യ വശങ്ങളെ പ്രതിപാദിച്ച് പി.എൽ. സണ്ണി സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ  അബ്ദുൾ വഹാബ് ചൊല്ലിക്കൊടുത്തു.ആശംസകൾ നേർന്നു കൊണ്ട് കെ.എ. ഫ്രാൻസിസ്, എം.ആർ. ശാന്ത, പി.എ. ജനാർദ്ദനൻ, കെ.വി.സുബ്രമണ്യൻ, വി.ശശികുമാർ, ജി.നാരായണൻ നായർ, വി. അനിരുദ്ധൻ . എം.എൻ.കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍