വരവൂർ : ചിറ്റണ്ട പൂങ്ങോട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത വാറ്റു കേന്ദ്രം വടക്കാഞ്ചേരി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഈസ്‌റ്റർ - വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി എക്സൈസ് റേഞ്ച് സംഗം നടത്തിയ വ്യാപക പരിശോധനയിലാണ് പൂങ്ങോട് വനമേഖലയിൽ നിന്നു ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 250 ലീറ്റർ വാഷും ഒട്ടേറെ വാറ്റുപകരണങ്ങളും വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജീൻ സൈമണിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി നശിപ്പിച്ചത്.
ഈ പ്രദേശത്ത് പ്രവർത്തനരഹിതമായി കിടന്നിരുന്ന പന്നി ഫാമിന്റെ മറവിലാണ് വനത്തിലെ ചോലകളിലെ വെള്ളവും വനത്തിലെ വിറകും ഉപയോഗിച്ച് ചാരായം വാറ്റ് നടന്നിരുന്നത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്തും.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എം.എസ്.സജി, എം.കെ.ബിനു, പി.പി. കൃഷ്ണകുമാർ, വി.പ്രശാന്ത്, സി.ബി.സന്തോഷ്, പ്രിവൻ്റീവ് ഓഫിസർ യദുൽ കൃഷ്ണ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍