വടക്കാഞ്ചേരി: സംസ്ഥാനത്തെ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ മാലിന്യ ശേഖരണത്തിന്റെ, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേന വഴി ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. കുമ്പളങ്ങാട് മാലിന്യ സംസ്കരണ പ്ലാൻ്റിൽ വെച്ച് ഇ-മാലിന്യങ്ങൾ ശേഖരിച്ച വാഹനത്തിന് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് 2.1 ടൺ ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറിയത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരം പ്രവർത്തനങ്ങൾക്ക് ജനസഹകരണം നിർണായകമാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
പരിപാടിയിൽ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിനിൽ, സിദ്ദീഖുൾ അക്ബർ, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ അഞ്ജലി കെ ഉല്ലാസ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ ലിയോ വർഗീസ്,ദിപക്, അസീസ്, ഹരിതകർമ്മസേനാംഗങ്ങൾ, ക്ലീൻ കേരള കമ്പനിയുടെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍