ആശാസമരത്തിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരന്റെ നിലപാടല്ല കോൺഗ്രസ്സിന്റെതെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കടുത്ത ജീവിത പ്രതിസന്ധികളിൽ പെട്ട് നിലനിൽപ്പിനായി സമരം ചെയ്യുന്ന ആശാവർക്കർമാരോട് മനുഷ്യത്വമുള്ള ഒരാളും നിഷേധാത്മക സമീപനം സ്വീകരിക്കില്ല.ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരന്റെ നിലപാടിനോട് കോൺഗ്രസിന് ഒട്ടും യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ആശാവർക്കർമാരുടെ സമരത്തോടു കാണിക്കുന്ന ധാർഷ്ട്യവും മുഷ്ക്കും  ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാളും സമ്മതിച്ചു കൊടുക്കില്ല. പാവങ്ങളായ ആശ അവർക്കർമാരുടെ സമരത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന ക്രൂരത കേരളീയ ജനത തിരിച്ചറിയുന്നുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍