വടക്കാഞ്ചേരി: സി.പി.ഐ വടക്കാഞ്ചേരി ലോക്കൽ സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം എം.എസ്. അബ്ദുൾ റസാക്ക് പതാക ഉയർത്തി. കെ.എ. അബ്ദുൾ സലീം സ്വാഗതം പറഞ്ഞു. ഒ.ആർ. ഷീലാമോഹൻ , സി.വി. പൗലോസ്, പി. സതീഷ് കുമാർ എന്നിവർ പ്രസീഡിയമായി പ്രവർത്തിച്ചു.
രക്തസാക്ഷിപ്രമേയം വി. കെ. ലിൻസനും അനുശോചന പ്രമേയം രാഗിൽ രാധാകൃഷ്ണനും അവതരിപ്പിച്ചു. സമ്മേളനത്തെ ഇ.എം. സതീശൻ, എം.ആർ സോമനാരായണൻ, കെ.കെ. ചന്ദ്രൻ , എം.യു. കബീർ, സുധീർ . പി.വി എന്നിവർ പ്രസംഗിച്ചു. പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി എം.എ. വേലായുധൻ അവതരിപ്പിച്ചു. സമ്മേളനം 15 അംഗ ലോക്കൽ കമ്മറ്റി രൂപീകരിച്ചു. സെക്രട്ടറിയായി സി.വി. പൗലോസിനേയും അസിസ്റ്റൻ്റ് സെക്രട്ടറിയായി പി. സതീഷ്കുമാറി നേയും തിരഞ്ഞെടുത്തു. എങ്കക്കാട്, മാരാത്ത് കുന്ന് , അകമല പ്രദേശങ്ങളിലെ നിവാസികളുടെ സഞ്ചാര സ്വാതന്ത്യം റെയിൽവെ ഗേറ്റ് അടക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ട് എങ്കക്കാട്, മാരാത്തകുന്ന് റെയിൽവെ ഗേറ്റുകൾ ഒഴിവാക്കി ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍