സി.പി.ഐ (എം) 24ആം പാർട്ടി കോൺഗ്രസിന് മധുരയിൽ പതാക ഉയർന്നു.

 


മധുര: മധുരയിൽ സീതാറാം യെച്ചൂരി നഗറിൽ സിപിഎം മുതിർന്ന നേതാവ് ബിമൽ ബോസ് പതാക ഉയർത്തി.  പതിനായിരങ്ങളുടെ ആവേശകരമായ മുദ്രാവാക്യം  വിളികളോടെയാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. 


ഇന്ത്യൻ ഭരണകൂടത്തിന്റെ നവ ഫാസിസ്റ്റ് നയങ്ങളെ ചെറുത്തു തോൽപ്പിക്കും. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളെ അതിശക്തമായി നേരിടുമെന്നും സി.പി.ഐ.(എം) പൊളിറ്റ് ബ്യൂറോഅംഗം എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം പാർട്ടി കോൺഗ്രസിന്  എത്തിയ പിണറായി വിജയനെ ഗാർഡ് ഓഫ്  ഓണർ നൽകിയാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചത്. 


സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, മന്ത്രിമാരായ സജി ചെറിയാൻ,  വി.എൻ വാസവൻ, മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, സി.പി.ഐ.(എം) മുതിർന്ന നേതാക്കളായ 

പാലൊളി മുഹമ്മദു കുട്ടി, പി. കരുണാകരൻ, ഇ.പി ജയരാജൻ, പി. ജയരാജൻ, പി ശശി, എം.വി ജയരാജൻ,പി.കെ ശ്രീമതി,കെ കെ ലതിക,ചിന്ത ജെറോം, എം.എൽ.എമാരായ  പി പി ചിത്തരഞ്ജൻ,സേവ്യർ ചിറ്റിലപ്പള്ളി, സച്ചിൻ ദേവ്,എന്നീ നിരവധി നേതാക്കൾ പങ്കെടുത്തു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍