ട്രെയിൻ യാത്രക്കാരിയുടെ ബാഗ് കവർന്ന രണ്ടുപേർ അറസ്റ്റിൽ.

ഷൊർണൂർ: എറണാകുളം സ്വദേശിനി  ആദിത്യ രാജേഷിന്റെ ബാഗാണ് കവർന്നത്. കാസർകോട്ട് നിന്ന് എറണാകുളത്തേക്ക് അന്ത്യോദയ എക്സ് പ്രസ്സിൽ  യാത്ര ചെയ്യുമ്പോഴാണ് ഞായറാഴ്ച പുലർച്ചെ 12:30ന്   ഷൊർണൂരിൽ വച്ച്  ആദിത്യയുടെ   ബാഗ് കാണാതായത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്, അന്വേഷണം നടത്തികൊണ്ടിരിക്കെയാണ്  തിങ്കളാഴ്ച ഉച്ചയോടെ സംശയാസ്പദമായ രീതിയിൽ രണ്ടുപേരെ ഷൊർണൂരിൽ വച്ച് റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യുന്നതിനിടെയാണ് ആദിത്യയുടെ ബാഗും സ്മാർട്ട് ഫോണും ഇവരിൽനിന്ന് കണ്ടെടുത്തത്. നിലമ്പൂർ വഴിക്കടവ് കോലോത്തു പറമ്പിൽ നിഷാം, മലപ്പുറം പുന്നക്കാട് കരുവാരക്കുണ്ട് വള്ളിയിൽ രാജു എന്നിവരെയാണ് ബാഗും മൊബൈൽ ഫോണും കവർന്നതിൻറെ പേരിൽ അറസ്റ്റ് ചെയ്തത്. രണ്ടുപേരും നിരവധി കളവ് കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍