"ഗ്രാമകം" നാടകോത്സവം ടി.ജി രവി ഉദ്ഘാടനം ചെയ്തു.

വേലൂർ: ആധുനിക കാലത്തിൻറെ നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ ഗ്രാമകം നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാനടൻ ടി.ജി രവി നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ പി. കൃഷ്ണദാസ് അധ്യക്ഷനായി.


കേരള സംഗീത നാടക അക്കാദമി  ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ ഷോബി, അബിൽ ബേബി, പി.കെ സുരേഷ്, കെ.വിനോദ് കുമാർ, വി.എം മനേഷ് എന്നിവർ പ്രസംഗിച്ചു. വേലൂർ ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് നാടകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. നാല് ദിവസം വ്യത്യസ്ത പ്രമേയങ്ങളും ശ്രദ്ധേയമായ അവതരണവും കൊണ്ട് നാടക പ്രേമികൾക്ക് വലിയൊരു വിരുന്നായിരിക്കും നാടകോത്സവം ഒരുക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍