കനത്ത വേനൽ മഴയിൽ നാശനഷ്ടം; കല്ല് ഉരുണ്ടുവീണ് ഒരാൾ മരിച്ചു.

ഇടുക്കി:  കനത്ത മഴയെ തുടർന്ന് കല്ലുരുണ്ട് വീണ് ഇടുക്കിയിൽ തമിഴ്നാട് സ്വദേശി അയ്യാവ്  മരിച്ചു. പത്തനംതിട്ടയിൽ കനറാ ബാങ്കിനുള്ളിൽ വെള്ളംകയറി മണിക്കൂറുകളോളം ബാങ്കിൻറെ പ്രവർത്തനം തടസ്സപ്പെട്ടു. പല മേഖലകളിലും മരങ്ങൾ വീണും വെള്ളത്തിന്റെ  കുത്തൊഴുക്ക് മൂലം കൃഷി നാശം സംഭവിച്ചിട്ടുണ്ട്. എട്ടോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നൽ ഏറ്റു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍