വിരലുകളിൽ വർഷങ്ങൾ ആയി മോതിരങ്ങൾ കുടുങ്ങി മാംസം വളർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ എത്തിയ തമിഴ്നാട്ടുകാരനെ വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷിച്ചു.

മുളംകുന്നത്തുകാവ് :തമിഴ്നാട് കുഭകോണം സ്വദേശിയായ രാജമാണിക്യം (45)  ആണ് വിരലുകളിൽ 7 ഓളം മോതിരങ്ങൾ കുടുങ്ങിമാംസം വളർന്നു വിരലുകൾ മുറിച്ചുമാറ്റേണ്ട അത്യാസന്ന നിലയിൽ എത്തിയത്.  പരമ ദയനീയ സ്ഥിതിയിൽ രാജമാണിക്യത്തെ റോഡിൽ വച്ചു വാർഡ് മെമ്പർ അഭിലാഷ് കാണുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ  എത്തിക്കുകയും ചെയ്തു.

ഡോക്ടരുടെ പരിശോധനയെ തുടർന്ന് രാജമാണിക്യത്തിന്റെ വിരലുകൾ മുറിച്ചു മാറ്റി മോതിരം പുറത്തു എടുക്കേണ്ട അവസ്ഥയുമാണെന്നു ബോധ്യപെടുകയും, തുടർന്ന് വടക്കാഞ്ചേരി  ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ മെഡിക്കൽ കോളേജി ലെ ഡോക്ടർ ബന്ധപെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. 

അതേ തുടർന്ന് വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ  ഓഫീസർ ഗോപകുമാർ, എ.സൈമൺ,ഡ്രൈവർ അഭിജിത് എന്നിവർ  തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തി ഏകദേശം ഒരു മണിക്കൂർ കഠിന  പ്രയ്തനം ചെയ്താണ് രാജമാണിക്യത്തിന്റെ  വിരലുകളിൽ ഉണ്ടായിരുന്ന മോതിരങ്ങൾ കട്ടർ ഉപയോഗിച്ച് നീക്കം ചെയ്തത്  


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍