സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായി; ഉദ്യോഗാർത്ഥികൾ സങ്കടക്കടലിൽ.

തിരുവനന്തപുരം:  കഷ്ടപ്പെട്ട് പഠിച്ച് സി.പി.ഒ റാങ്ക് ലിസ്റ്റ് ഉൾപ്പെട്ടിട്ടും ഇതുവരെ നിയമനം ലഭിക്കാത്തതിൽ ഉദ്യോഗാർത്ഥികൾ തീവ്ര സങ്കടത്തിലാണ്. മറ്റേത് ടെസ്റ്റിനേക്കാളും കഠിനമാണ് സി.പി.ഒ ടെസ്റ്റ്. കായികമായും  മാനസികമായും അനവധി ക്ലാശങ്ങൾ മറികടന്നാണ് ഇവർ പി. എസ്. സി ടെസ്റ്റ് പാസായി സി.പി.ഒ റാങ്ക്  ലിസ്റ്റിൽ എത്തിയത്. ലിസ്റ്റിൽ നിന്ന് 30% പോലും നിയമനം ഇതുവരെ നടന്നിട്ടില്ല. ഏപ്രിൽ 14ന് ഈ ലിസ്റ്റിന്റെ കാലാവധി തീരും.


ദിവസങ്ങളായി നിരാഹാര സമരം നടത്തിയിട്ടും എൽ.ഡി.എഫ് സർക്കാർ ഇവരുടെ പ്രശ്നത്തിന് ഒരു പരിഹാരവും കാണാത്തത് ഒട്ടും നീതിയല്ലെന്ന് പൗരാവകാശ പ്രവർത്തകർ പറഞ്ഞു. സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനിലും ആവശ്യത്തിനുള്ള സേന ഇല്ല എന്നതാണ് വാസ്തവം; പ്രത്യേകിച്ച് വനിതാ കോൺസ്റ്റബിൾസ്. യാഥാർത്ഥ്യം ഇതായിരിക്കെ  ഉദ്യോഗാർത്ഥികൾക്ക് നേരെ കണ്ണടയ്ക്കുന്ന ഈ സർക്കാരിന്റെ നയങ്ങൾ തികച്ചും ജനവിരുദ്ധമാണെന്ന്  പൗരാവകാശ പ്രവർത്തകർ  മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍