ആശ്രയകേന്ദ്രവും പാലിയേറ്റീവ് കെയർ യൂണിറ്റ് ഓഫീസും തുറന്നു.

മായന്നൂർ :  ടി.കെ ഭാസ്കരമാരാർ ആൻഡ് ലീലാമാരാർ മെമ്മോറിയൽ കെട്ടിടത്തിൽ സേവാഭാരതി കൊണ്ടാഴി യൂണിറ്റിന്റെ ആശ്രയകേന്ദ്രവും പാലിയേറ്റീവ് കെയർ യൂണിറ്റ് ഓഫീസും പ്രവർത്തനമാരംഭിച്ചു. ഡോക്ടർ. യു. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എം അരുന്ധതി അധ്യക്ഷയായി. മാതാപിതാക്കളായ ടി.കെ ഭാസ്കരമാരാരുടെയും ലീലാമാരാരുടെയും ഓർമ്മയ്ക്കായി മകൻ ഡോക്ടർ. യു.നന്ദകുമാർ സൗജന്യമായാണ് സേവാഭാരതിക്കായി കെട്ടിടം നിർമ്മിച്ചു നൽകിയത്. സേവാഭാരതി തൃശൂർ ജില്ലാ ട്രഷറർ എം.എസ് മോഹനപ്രസാദ് സേവാ സന്ദേശം നൽകി. പഴയന്നൂർ സംഘചാലക് പി. രവീന്ദ്രൻ, ടി കെ ഇന്ദിര എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍