ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ "ചോട് നൃത്ത പരിശീലന ശില്പശാല"യ്ക്ക് തുടക്കമായി. സ്റ്റേറ്റ് കൗൺസിൽ ഫോർ എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിന്റെയും കേരള കലാമണ്ഡലത്തിന്റെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മഹിളാ ശിക്ഷാകേന്ദ്രത്തിലെ 68 പെൺകുട്ടികളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.
വിവിധ നൃത്തരൂപങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയുള്ള നാല് ദിവസത്തെ പരിശീലന പദ്ധതിയാണ് നടക്കുന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ് നൃത്ത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.എൻ.സി.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍