അബുദാബിയിൽ പുതിയ ഡയാലിസിസ് കേന്ദ്രം തുറന്നു.

അബുദാബി: വൃക്ക രോഗമുള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി അബുദാബിയിൽ പുതിയ ഡയാലിസിസ് കേന്ദ്രം ഒരുങ്ങി. ചെറിയ പെരുന്നാൾ ദിനത്തിലാണ് അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. അബുദാബി സർക്കാരിന്റെ  ഔദ്യോഗിക ജീവകാരുണ്യ ഏജൻസിയായ അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷന്റെ  നേതൃത്വത്തിലാണ് ഡയാലിസിസ് സെൻറർ ആരംഭിച്ചത്. പ്രവാസികൾക്കും ഇവിടെ സൗജന്യ ചികിത്സ ലഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന്  വിധേയരാവുന്ന 112 രോഗികൾക്ക് ചികിത്സ ലഭ്യമാക്കും. ഭാവിയിൽ പെരിറ്റോണിയൽ  ഡയാലിസിസ് നൽകാനും പദ്ധതിയുണ്ട്. ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകളുമായി സംയോജിപ്പിച്ച നൂതന ഹീമോ ഡയഫിൽ ട്രേഷൻ യന്ത്രങ്ങൾ ഇവിടെ സജ്ജീക രിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍