തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുൻവശത്ത് രാപ്പകൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

വടക്കാഞ്ചേരി:  തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുൻവശത്ത് രാപ്പകൽ പ്രതിഷേധ സമരം  സംഘടിപ്പിച്ചു. നിയോജകമണ്ഡല തല ഉദ്ഘാടനം എ.ഐ.സി.സി അംഗം രമ്യഹരിദാസ് നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ എൻ എ സാബു അധ്യക്ഷനായി.  ഡിസിസി ജനറൽ സെക്രട്ടറി കെ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. 


യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ഇസ്മായിൽ സ്വാഗതസം ആശംസിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം കൺവീനർ സെലക്ട് മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷാഹിദ റഹ്മാൻ, പി.ജെ രാജു, ഘടക നേതാക്കളായ മനോജ് കടമ്പാട്ട്, ഉദയൻ കളരിക്കൽ, ഹംസ നാരോത്, ആൽവിൻ, കൗൺസിലർമാരായ എസ്.എ.എ ആസാദ്, ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, നഫീസ നാസർ അലി, എ.എസ് ഹംസ, ടി.വി സണ്ണി, നാസർ മങ്കര,ശശി മംഗലം, ബാബുരാജ് കണ്ടേരി, ഷാനവാസ്‌ എം.എച്ച്, കെ.കെ അബൂബക്കർ, ബിജു കൃഷ്ണൻ,അഗസ്ത്യൻ എം.ജെ, മഹേഷ്‌ കെ എ, ജൈമോൻ എം.ജെ, കൃഷ്ണകുമാർ കെ.എസ്‌.യു ജില്ലാ സെക്രട്ടറിമാരായ ആദിത്യൻ കാഞ്ഞങ്ങാട്, അഫ്ഷാൻ ഷെയ്ഖ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു. 

 എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍