വടക്കാഞ്ചേരി: സെൻട്രൽ ലയൺസ് ക്ലബ്ബിൻറെ ''ജലയാനം''- നീന്തൽ പരിശീലനം ആരംഭിച്ചു. അകമല പൊതു കുളത്തിലാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സെക്രട്ടറി എം.വി ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ''ജലയാന'' പരിശീലന പരിപാടി മുന്നേറുന്നത്.
നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.മണികണ്ഠൻ അധ്യക്ഷനായി. സുഭാഷ് പുഴക്കൽ,പി.എൻ ഗോകുലൻ ശ്രീരേഖ ലെനിൻ, കെ.വി വത്സലകുമാർ, ലെനിൻ ബോസ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍