ഒറ്റപ്പാലം: പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ രാജനാരായണനെയും അക്ബർ എന്ന യുവാവിനെയും വെട്ടിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മീറ്റ്ന താഴത്തേതിൽ വിവേക്, വടക്കേതിൽ പുത്തൻവീട്ടിൽ ഷിബു എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെട്ടേറ്റ അക്ബറിന്റെ വീടിനു സമീപമാണ് അക്രമ സംഭവങ്ങൾ നടന്നത്. അക്ബറും സുഹൃത്തുക്കളായ രതീഷും കൃഷ്ണനും ചേർന്ന് മദ്യലരിയിൽ ഇരിക്കുമ്പോഴാണ് ആദ്യസംഘർഷം. മദ്യലഹരി മൂത്ത അക്ബർ കൃഷ്ണനെയും രതീഷിനെയും ആക്രമിക്കുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ആക്രമണ വിവരം അറിഞ്ഞാണ് എസ് .ഐ രാജനാരായണനും പോലീസുകാരും സ്ഥലത്തെത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ വിവേകും ഷിബുവും അക്ബറിനെ ആക്രമിക്കാൻ തുടങ്ങി. അത് തടയാൻ ശ്രമിച്ചപ്പോഴാണ് എസ്. ഐക്ക് വെട്ടേറ്റത്. ഷിബുവിനും വിവേകിനും എതിരെ എസ്.ഐയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്തു. രതീഷിനെയും കൃഷ്ണനെയും ആക്രമിച്ചതിന് അക്ബറിനെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എസ്.ഐ രാജനാരായണനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍