തെക്കുംകരയിൽ തീറ്റപ്പുൽ കൃഷിയിൽ പുതു വിപ്ലവം ഒരുക്കി കല്ലമ്പാറ ക്ഷീര സഹകരണസംഘം.

തെക്കുംകര : തീറ്റപ്പുൽ കൃഷിയിൽ പുതു വിപ്ലവം. ക്ഷീര കർഷകർക്ക് കരുതലൊരുക്കാൻ തെക്കുംകരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരയേക്കറിൽ പുൽകൃഷിക്ക് തുടക്കം. കല്ലമ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും തെക്കുംകര പഞ്ചായത്തിന്റെയും സഹകരണത്തോടെ കാർഷിക രംഗത്ത് പുതുചരിത്രം രചിക്കുന്നത്. വേളാങ്കണ്ണി പുളിയംമാക്കൽ അജീഷ് ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ സഹകരണ സംഘത്തിന് പാട്ടത്തിന് നൽകിയ സ്ഥലത്താണ് കൃഷി ഒരുങ്ങുന്നത്. 


നിലമൊരുക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 3 മാസം കൊണ്ട് വിളവെടുക്കുന്ന തീറ്റപ്പുൽ ക്ഷീര കർഷകർക്ക് സൗജന്യമായി നൽകും. ക്ഷീര സംഘത്തിലെ 140 കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ജെറി, എൻ.ജി സന്തോഷ് ബാബു, എ.എൻ രാധാകൃഷ്ണൻ, വി.എസ് രാജു, സിന്ധു രാജീവ്, സി.ജെ ഷെയ്ക്ക് ഷക്കീർ ഹുസൈൻ, വത്സ വർഗീസ്, സന്ധ്യ മോഹൻ ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍