ദേശമംഗലം : കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ബാൻഡ് സെറ്റ് കലാകാരനായ യുവാവിന്റെ മൃതദേഹം കൊടപ്പാറ ക്ഷേത്രത്തിനു സമീപം ഭാരതപ്പുഴ കടവിൽ കണ്ടെത്തി. ദേശമംഗലം കൊടപ്പാറ പതിപ്പറമ്പിൽ സുധീഷിന്റെ മൃതദേഹമാണ് ഭാരതപ്പുഴയിൽ കണ്ടെത്തിയത്. സാധാരണ സുധീഷ് പരിപാടിക്ക് പോകുമ്പോൾ വീട്ടിൽ വിവരം അറിയിക്കാറില്ല അതുകൊണ്ട് സുധീഷ് ഏതെങ്കിലും പരിപാടി സ്ഥലത്തായിരിക്കും എന്ന് കരുതിയാണ് പോലീസിൽ വിവരം അറിയിക്കാത്തതെന്ന് വീട്ടുകാർ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍