ഭണ്ഡാരത്തിനു തീപിടിച്ച് നോട്ടുകൾ കത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും.

ഗുരുവായൂർ: ക്ഷേത്രം നാലമ്പലത്തിലെ ഭണ്ഡാരത്തിന് തീപിടിച്ച് നോട്ടുകൾ കത്തിയ സംഭവം തിങ്കളാഴ്ചത്തെ ദേവസ്വം ഭരണസമിതി യോഗം ചർച്ച ചെയ്തു. സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ചീഫ്  ഫിനാൻസ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്രീകോവിലിന്  സമീപമുള്ള വലിയ ഭണ്ഡാരത്തിന് തീപിടിച്ചത്.മുകൾഭാഗത്ത് ഷീറ്റിന് വെൽഡിങ് നടത്തുന്നതിനിടെ  തീപ്പൊരി വീണാണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍