ആശാവർക്കർമാരെ മൂന്നാം വട്ടവും സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് വിളിച്ചു.

തിരുവനന്തപുരം: സമരം തുടരുന്ന ആശാവർക്കർമാരെ മൂന്നാം വട്ടവും സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് വിളിച്ചുവെന്ന് ആശാവർക്കേഴ്സിന്റെ സംസ്ഥാന നേതാക്കളായ മിനിയും സദാനന്ദനും മാധ്യമങ്ങളോട് പറഞ്ഞു. നാളെ വൈകീട്ട് മൂന്നുമണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേമ്പറിൽ വച്ചാണ് ചർച്ച. രണ്ടുവട്ടവും ചർച്ച പരാജയം ആയിരുന്നുവെങ്കിലും നാളത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും നേതാക്കൾ അറിയിച്ചു.

ഞങളുടെ പ്രധാന ഡിമാന്റുകളിൽ വിട്ടുവീഴ്ചയില്ല. സേവനം പൂർത്തിയാക്കി പിരിഞ്ഞു പോകുമ്പോൾ ആശാവർക്കർമാർക്ക് 5 ലക്ഷം രൂപ നൽകണം; കൂടാതെ ആശാവർക്കർമാരെ സംസ്ഥാന സർക്കാരിന്റെ ജീവനക്കാരായി അംഗീകരിക്കണം. അതോടൊപ്പം ന്യായമായ മറ്റ് ആവശ്യങ്ങളും അംഗീകരിക്കണം എന്നും ആശാവർക്കേഴ്സിന്റെ സംസ്ഥാന നേതാക്കൾ കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍