കടങ്ങോട്: ''കൊടകര കള്ളപ്പണ കേസിൽ BJP നേതാക്കളുടെ കുഴൽപ്പണത്തിന് സംരക്ഷണം നൽകുന്ന ഇ.ഡി യുടെ ദാസ്യവേല അവസാനിപ്പിക്കുക'' എന്ന മുദ്രാവാക്യമുയർത്തി CPI(M) കടങ്ങോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടങ്ങോട് റൈസ് മിൽ സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.വി ഗിരീഷ് അധ്യക്ഷനായി. CPI(M) ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.എഛ് ലാഷ്, പി.എൻ അനീഷ്, ഷാജുദ്ധീൻ, ബീന രമേഷ്, മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി ദിവ്യ ഗിരീഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. CPI(M) ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ്ഗബഹുജന സംഘടനാ നേതാക്കന്മാർ, പാർട്ടി അനുഭാവികൾ എന്നിവർ പങ്കെടുത്തു. CPI(M) ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ഇ ബാബു സ്വാഗതവും പി. എൻ വിജയൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍