ചേലക്കര : മെയ് 29,30 തീയതികളിൽ നടക്കുന്ന മാരിയമ്മൻ പൂജ ഉത്സവത്തിന്റെ ബ്രോഷർ ചേലക്കര എം.എൽ.എ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. ചേലക്കര 24 മന തെലുങ്ക് ചെട്ടിയാർ സമുദായം പ്രസിഡണ്ട് സി.എസ് സത്യൻ അധ്യക്ഷനായി. പാലിയേറ്റീവ് ചെയർമാൻ ഗോപി ചക്കുന്നത്ത് മുഖ്യാതിഥിയായി. വാർഡ്അംഗം സതീഷ് മുല്ലക്കൽ, ആഘോഷക്കമ്മിറ്റി പ്രസിഡൻറ് വെങ്കിടപ്രസാദ്, സെക്രട്ടറി വി.വിനീത്, ട്രഷറർ സി.ആർ രാജേഷ്, പബ്ലിസിറ്റി കൺവീനർ എം.അരുൺകുമാർ, രക്ഷാധികാരി മണികണ്ഠൻ സി.ആർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍